
രാവണന് ശേഷം മണിരത്‌നം ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രണ്‍ഭീര്‍ കപൂര്‍ നായകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍.
ഒരു പ്രണയകഥയാണ് ഈ യുവതാരത്തെ നായകനാക്കി മണിരത്‌നം ആലോചിയ്ക്കുന്നതെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. പാകിസ്താന്‍കാരനായ യുവാവും ഇന്ത്യക്കാരിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
'ആസാന്‍' എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം ഹിന്ദു-മുസ്ലീം ആംഗിളിലാവും സംവിധായകന്‍ ചിത്രീകരിയ്ക്കുക. അടുത്ത വര്‍ഷമാദ്യം ചിത്രീകരണം ആരംഭിയ്ക്കുമെന്ന് കരുതപ്പെടുന്ന സിനിമയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ബോളിവുഡിലെ പ്രമുഖ സംവിധായകരായ സഞ്ജയ് ലീല ബന്‍സാലി, രാജ്കുമാര്‍ സന്തോഷി, പ്രകാജ് ഝാ എന്നിവരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞ രണ്‍ഭീര്‍, മണിരത്‌നം ചിത്രത്തിലൂടെ ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറാവുമെന്നാണ് സിനിമാ പണ്ഡിറ്റുകള്‍ പ്രവചിയ്ക്കുന്നത്.
 
 
 
 
 
 Posts
Posts
 
 

 
 

 
 


















No comments:
Post a Comment